ക്യാഷ്‌ലെസ് ക്ലെയിം നിരസിച്ചാൽ എന്ത് ചെയ്യണം?
ക്യാഷ്‌ലെസ് ക്ലെയിം നിരസിച്ചു എന്ന് പറഞ്ഞാൽ ചികിത്സയ്ക്കുള്ള അവകാശം നഷ്‌ടപ്പെട്ടു എന്നല്ല
1. ആദ്യം കാരണം മനസിലാക്കുക
ഇൻഷുറൻസ് കമ്പനിയോട് അല്ലങ്കിൽ TPA യോട് എഴുത്ത് പരമായ Rejection Reason ചോദിക്കുക. പലപ്പോഴും രേഖകളുടെ കുറവ്, waiting period, exclusion അല്ലങ്കിൽ വിവരങ്ങളുടെ അപൂർണ്ണത കാരണമായിരിക്കാം
2. ചികിത്സ തുടരുക
അടിയന്തര ചികിത്സയാണെങ്കിൽ സ്വന്തം പണം നൽകി ചികിത്സ തുടരാം. പിന്നീട് Reimbursement claim ആയി എല്ലാ ബില്ലുകളും രേഖകളും സമർപ്പിക്കാം cashless നിരസിച്ചാലും Reimbursement claim നൽകാനുള്ള അവകാശം നിലനിൽക്കും
3. കമ്പനിയുടെ Grievance സെല്ലിൽ പരാതി നൽകുക
* policy number
* claim number
* Rejection letter
* മെഡിക്കൽ രേഖകൾ
ഇവ സഹിതം കമ്പനിയുടെ Grievance officer ന് പരാതി നൽകുക. ഇൻഷുറൻസ് കമ്പനി പരാതിക്ക് നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകണം
4.IRDAI ലേക്ക് പരാതി നൽകുക
കമ്പനിയുടെ മറുപടിയിൽ തൃപ്‌തി ഇല്ലങ്കിൽ
*Bima Bharosa Portal
*Email:complaints@irdai.gov.in
* Toll free:155255/1800 4254 732
വഴി പരാതി നൽകാം. IRDAI പരാതി പരിശോധിച്ച് കമ്പനിയുമായി ഇടപെടും
5. Insurance Ombudsman/ Consumer Commission
* Claim rejection lettor
* Policy copy
* മെഡിക്കൽ മറ്റു രേഖകൾ
* കമ്പനിയുമായുള്ള email അല്ലങ്കിൽ കത്ത്.
ഇവയുടെ പകർപ്പുകൾ സൂക്ഷിക്കുക. 30 ദിവസത്തിനുള്ളിൽ ഓംബുഡ്സ്മാനെ സമീപിക്കാം.
ഓൺലൈനായി പരാതി നൽകാം
Council for insurance Ombudsman (CIO) വെബ്സൈറ്റിൽ ഓൺലൈനായി പരാതി നൽകാം
പ്രത്യേകതകൾ
* ഫീസ് ഇല്ല
* അഭിഭാഷകൻ നിർബന്ധമല്ല
* സാധാരണക്കാർക്കും എളുപ്പത്തിൽ പരാതി നൽകാം
* ഓംബുഡ്സ്മാൻ്റെ തീരുമാനം ഇൻഷുറൻസ് കമ്പനിക്ക് ബാധകമാണ്( നിബന്ധനകൾക്ക് വിധേയമായി)
ജനങ്ങൾക്കുള്ള സന്ദേശം
ക്ലെയിം നിരസിച്ചാലും മിണ്ടാതിരിക്കരുത്. നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഓംബുഡ്സ്മാൻ നിങ്ങളോടൊപ്പം ഉണ്ട്.
INSURANCE HUB
മികച്ച ഇൻഷുറൻസ് തിരഞ്ഞെടുക്കാൻ സൗജന്യ സേവനം എന്നും എപ്പോഴും നിങ്ങൾക്കൊപ്പം
DEEPA BINU
9895873737
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
