കളിയാക്കല്ലേ കൂട്ടുകാരെ
ഞാൻ ഒരു ഇൻഷുറൻസ് ഏജൻ്റ് ആണ്. അഭിമാനത്തോടെ സന്തോഷത്തോടെ അതിലുപരി കർമ്മനിരതയായി
ഞാൻ ഇൻഷുറൻസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ്.
ആരോഗ്യ ഇൻഷുറൻസ്, TERMഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് തുടങ്ങി നിരവധി തരത്തിലുള്ള ഇൻഷുറൻസ് പദ്ധതികളുണ്ട്. ഓരോന്നിനും അതിന്റേതായ പ്രാധാന്യവും മഹത്വവും ഉണ്ട്.
ആളുകളുടെ ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി അവർക്കു ഏറ്റവും അനുയോജ്യമായ പദ്ധതികൾ നിർദേശിക്കുകയും, കഴിഞ്ഞ ഏകദേശം 16 വർഷമായി അവർക്കൊപ്പം സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും പലരും ഇന്നും സ്നേഹത്തോടെ വിളിക്കുകയും, പുതിയ ബന്ധങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യുമ്പോൾ അവർ പങ്കുവയ്ക്കുന്നത് ഇൻഷുറൻസ് മാത്രമല്ല; അവരുടെ സൗഹൃദവും വിശ്വാസവും സ്വകാര്യതകളും കൂടിയാണ്.
അവർ എന്നിൽ അർപ്പിക്കുന്ന ആ വിശ്വാസം നൂറ് ശതമാനവും സത്യസന്ധതയോടെയും ഉത്തരവാദിത്തത്തോടെയും ഞാൻ കാത്തുസൂക്ഷിക്കുന്നു.
എന്റെ ഈ ജോലിയിലൂടെ ഞാൻ നേടിയെടുത്ത സൗഹൃദങ്ങൾ ദേശത്തിന്റെയും ഭാഷയുടെയും ലിംഗത്തിന്റെയും വർണത്തിന്റെയും അതിരുകൾക്കപ്പുറത്തുള്ളവയാണ്.
എന്റെ തൊഴിലിൽ ഞാൻ അഭിമാനിക്കുന്നു.
അതെ, ഞാൻ ഒരു ഇൻഷുറൻസ് ഏജന്റാണ്.
Insurance Hub എന്ന സ്ഥാപനത്തിന്റെ ഭാഗമായ ഒരു അഭിമാനിയായ ഇൻഷുറൻസ് പ്രൊഫഷണലാണ് ഞാൻ.
സ്‌നേഹത്തോടെ
Deepa.sL
Insurance Hub
Puthanchantha
Varkala
9895873737
All Insurance Hub
Leave a comment
Your email address will not be published. Required fields are marked *
